ലോട്ടറി ഗോഡൂണില്‍ പരിശോധന, മിസോറാം ലോട്ടറി നിരോധിക്കണമെന്ന് കേന്ദ്രത്തോട് ഐസക്

0

പാലക്കാട്: മിസോറാം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പരിശോധന. വിതരണത്തിനെത്തിച്ചിരുന്ന അഞ്ചു കോടയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. കസബ പോലീസാണ് പരിശോധന നടത്തിയത്. 18 ലക്ഷത്തോളം ലോട്ടറികള്‍ വിറ്റഴിക്കപ്പെട്ടതായിട്ടാണ് സൂചന. ടിസ്റ്റ എന്ന മൊത്തവിതരണക്കാരന്റെ 4 പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാല്‍, കേരളത്തില്‍ വിതരണം ചെയ്യുന്നതിനു അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നതായി വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാത്രവുമല്ല, മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here