പശ്ചിമബംഗാളിലെ മമതാ ഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ബിജെപി. മിഷന് ബംഗാള്‍ എന്ന് പേരിട്ട് വിളിക്കുന്ന തന്ത്രത്തിനു ചുക്കാന്‍ പിടിക്കുന്നത് അമിത് ഷായും യോഗി ആദിത്യനാഥും ആണ്. അമിത് ഷായുടെ ബംഗാള്‍ സന്ദര്ശനത്തൊടൊപ്പം പ്രമുഖ ബി.ജെ.പി നേതാക്കളും ബംഗാളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വത്തെയാണ് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത്. .
ഉത്തര്‍പ്രദേശിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ യു.പിയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നിവരാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക. പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ്ഘോഷിന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം നടക്കുക. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. 42ല്‍ 18 സീറ്റും ബി.ജെ.പി നേടിയിരുന്നു. 294ല്‍ 200 സീറ്റുകള്‍ നേടുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്
നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മമതയ്ക്ക് ഇത് തിരിച്ചടിയാകുമെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വത്തെയാണ് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. 42ല്‍ 18 സീറ്റും ബി.ജെ.പി നേടിയിരുന്നു. 294ല്‍ 200 സീറ്റുകള്‍ നേടുക എന്നതാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം. ഇതിനായി തന്ത്രങ്ങള്‍ മെനഞ്ഞു കഴിഞ്ഞു.
ബി.ജെ.പിക്ക് ബാലികേറാ മലയായ ബംഗാളില്‍ ശക്തമായ മുന്നേറ്റം തന്നെയാണ് ഇക്കുറി പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകളില്‍ വലിയ വര്‍ധനവ് സംസ്ഥാനത്തുണ്ടായിരുന്നു. ബംഗാള്‍ പിടിക്കാന്‍ അമിത് ഷാ സജീവമായി രംഗത്തുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.