വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കൊടി കു്ത്തുന്നതിനെ വിമര്‍ശിച്ച് മന്ത്രി രാജീവ്

തിരുവനന്തപുരം | വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തുന്നതിനെ വിമര്‍ശിച്ച് മന്ത്രി പി. രാജീവ്. ഏതു പാര്‍ട്ടിയുടേതായായും അങ്ങനെ പാടില്ലെന്ന് വ്യവസായ മന്ത്രിയും സി.പി.എം നേതാവുമായ പി. രാജീവ് പറഞ്ഞു.

തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ എതിര്‍പ്പുകള്‍ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താന്‍ എത്തുന്നവര്‍ക്ക് എതിര്‍പ്പുകള്‍ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉണ്ടായതെന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ. പ്രതിരോധിച്ചെങ്കിലും മന്ത്രി പിന്തുണച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ നടത്തിയ ന്യായീകരണങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നതു കൊണ്ടാണ് അവര്‍ക്കെതിരെ നടപടി ഉണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്നാണ് പി. രാജീവ് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here