പെണ്‍കുട്ടിയെ ഇറക്കാതെ മിന്നലോടിവര്‍ക്കെതിരെ കേസ്

0
3

കോഴിക്കോട്: അര്‍ധരാത്രിയില്‍ തനിച്ചു യാത്ര ചെയ്ത പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ മിന്നല്‍ ബസ് നിര്‍ത്താതിരുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരേ പയ്യോളി പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ കെ.എസ്.ആര്‍..ടി.സി എംഡി വിശദീകരണം തേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കോഴിക്കോട് നിന്നു പയ്യോളിലേക്ക് തനിച്ചു യാത്ര ചെയ്ത പതിനേഴ് വയസുള്ള വിദ്യാര്‍ഥിനിയെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ മിന്നല്‍ ബസ് മുന്നോട്ടു പോയത്. ഒടുവില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിന്നും ഇരുപതിലേറെ കിലോമീറ്റര്‍ അകലെവച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ സഹായം തേടിയതിനെ തുടര്‍ന്നു ഹൈവേ പൊലീസ് ദേശീയപാതയ്ക്ക് കുറുകെ വാഹനമിട്ട് ബസ് തടയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here