കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസിനെ ചൊല്ലിയും കലാപം. കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്ന് റവന്യൂ മന്ത്രി നിലപാട് സ്വീകരിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം തള്ളി. എ.ജിക്കെതിരെ സി.പി.ഐ സെക്രട്ടറി തന്നെ രംഗത്തെത്തുകയും ചെയ്തു. എ.ജി. സര്‍ക്കാരിനും റവന്യൂ സെക്രട്ടറിക്കും റവന്യൂ മന്ത്രിക്കും മുകളിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി തുറന്നടിച്ചു. റവന്യൂ വകുപ്പ് നല്‍കിയ കത്തിന് എ.ജി. മറുപടി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോട് പറഞ്ഞു. കേരളത്തിന്റെ റവന്യൂ സമ്പത്ത് സംരക്ഷിക്കാനുള്ള നടപടിയുമായി റവന്യൂ വകുപ്പ് മുമ്പോട്ടു പോകുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, വകുപ്പു മന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കലല്ല സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കലാണ് തന്റെ ജോലിയെന്നായിരുന്നു സി.പി. സുധാകര പ്രസാദിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here