നിപ്പ പടര്‍ത്തിയത് കിണറിനുള്ളിലുണ്ടായിരുന്ന വാവലുകള്‍, വായുവിലൂടെ പകരില്ലെന്ന് മന്ത്രി

0

കോഴിക്കോട്: നിപ്പാ വൈറസ് വായുവിലൂടെ പകരില്ലെന്നും ജനങ്ങള്‍ ഭയചകിതരാകരുതെന്നും മന്ത്രി കെ.കെ. ശൈലജ. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പടരുന്നത്.

കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ചതിന്റെ ഉറവിടം കിണര്‍ വെള്ളമാണെന്നും മന്ത്രി വ്യക്തമാക്കി. നിപ്പോ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തിലൂടെ ആകാമെന്നാണ് നിഗമനം. വാവലുകള്‍ പുറത്തുപോകാതിരിക്കാന്‍ മൂസയുടെ വീട്ടിലെ കിണര്‍ മൂടി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. രണ്ടു വീതം വെന്റിലേറ്ററും ഐസോലേഷന്‍ വാര്‍ഡുകളും സജീകരിക്കും. ആശുപത്രി ജീവനക്കാരുടെ അധിക സുരക്ഷയ്ക്കും നടപടിയെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here