കെ. രാജു മടങ്ങിയെത്തി, തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി

0

തിരുവനന്തപുരം: കേരളത്തിലെ പ്രളയകാലത്ത് വിദേശത്തേക്ക് പോയ മന്ത്രി കെ. രാജു കേരളത്തില്‍ മടങ്ങിയെത്തി. യാത്രക്ക് മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്നുംയാത്രയുടെ വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നുവെന്നും രാജി വ്യക്തമാക്കി. പ്രളയക്കെടുതിക്കിടെ ജര്‍മ്മനി സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു.

നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. ജര്‍മനിയിലെ പരിപാടി മൂന്ന് മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു. താന്‍ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല. പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു. മൂന്നുമാസം മുന്‍പ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തിനായി ജര്‍മ്മനിയിലേക്ക് പോയത്. അവരും മലയാളികളാണെന്നും രാജു പറഞ്ഞു. ഓഗസ്റ്റ് 16നായിരുന്നു മന്ത്രിയുടെ വിദേശയാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here