തിരുവനന്തപുരം: സംസ്ഥാനത്തു ബസ് ചാര്‍ജു വര്‍ദ്ധിപ്പിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ തുടരുകയാണ്. നിരക്കു വര്‍ദ്ധനവ് വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജു വര്‍ദ്ധനവ് അനിവാര്യമാണെന്ന്് ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇതോടെ അധികം വൈകാതെ നിരക്കു വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമായി. പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധനവാണ് ബസുടമകള്‍ പ്രധാനമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ മന:പ്രയാസമുണ്ടാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാത്രമല്ല വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.