കുവൈറ്റ്‌സിറ്റി: കുടുംബത്തെ ഒപ്പം പാര്‍പ്പിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി കുവൈറ്റ് സര്‍ക്കാര്‍ ഉയര്‍ത്തി. 450 ദിനാറില്‍ നിന്ന് 500 ദിനാറായിട്ട് ഉയര്‍ത്തിയാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് ഉത്തരവിറക്കിയത്.

രാജ്യത്ത് താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്ത നിലവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പ്രത്യേക അനുമതി നേടണമെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ നിബന്ധന മലയാളികള്‍ അടക്കം നിരവധിപേരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, അധ്യാപകര്‍, എന്‍ജിനിയര്‍മാര്‍, നഴ്‌സുമാര്‍, കായിക താരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ പല മേഖലകളെയും പുതുക്കിയ ശമ്പള പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 250 ല്‍ നിന്ന് 450 ദിനാറായി ഉയര്‍ത്തിയത് 2016ലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here