മദ്യവും പാലും വില കൂടും, ഉറപ്പാക്കുന്നത് കർഷകന്റെയും ഖജനാവിന്റെയും ഭദ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂടും. പാലിന്റെ വില വർദ്ധനവ് കർഷകരെ സഹായിക്കാനെന്ന രീതിയിലാണെങ്കിൽ മദ്യവില വർദ്ധനവിനു തയാറെടുക്കുന്നത് ഖജനാവിലെ നഷ്ടം ഒഴിവാക്കാനാണ്.

സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. 2% വില വർധനവാണ് ആലോചിക്കുന്നത്. വിലയ്ക്ക് ആനുപാതികമായുള്ള വർദ്ധനവ് 10 രൂപയോളം ആയിരിക്കുമെന്ന് കണക്കു കൂട്ടുന്നു. നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.

മില്‍മ പാല്‍ വിലവര്‍ധന ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ടാകുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി സൂചിപ്പിച്ചു. എത്രകൂട്ടണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയിട്ടില്ല. ലിറ്ററിന് 8.57 രൂപയുടെ വര്‍ധനവ് ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. ആറു രൂപയുടെ വർദ്ധനവിനാണ് മിൽമ തയ്യാറെടുക്കുന്നത് എന്നാണ് വിവരം.

Milk liquor price Hike

LEAVE A REPLY

Please enter your comment!
Please enter your name here