പമ്പയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയില്ല, സൈന്യം രണ്ട് താല്‍ക്കാലിക പാലങ്ങളുണ്ടാക്കും

0

പത്തനംതിട്ട: പമ്പയില്‍ സൈന്യം രണ്ടു താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കും. പ്രളയത്തില്‍ മുങ്ങി കേടുപാടു സംഭവിച്ച ത്രിവേണി പാലത്തിനു പകരമു്ള്ള താല്‍ക്കാലിക സംവിധാനമായിരിക്കുമിത്.

കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായിട്ടാണ് രണ്ടു പാലങ്ങള്‍ നിര്‍മിക്കുക. 12 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തിലാകും നിര്‍മ്മാണം. ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കും. താത്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ പമ്പയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയില്ല. പ്രളയത്തില്‍ ത്രിവേണി പാലത്തിനും നടപ്പാലത്തിനും ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചെറിയ പാലം പൊളിഞ്ഞുപോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here