മെസി തോറ്റു !!! കോട്ടയം സ്വദേശി ആറ്റില്‍ചാടിയെന്ന് സംശയം, തെരച്ചില്‍ തുടങ്ങി

0

കോട്ടയം: ലോകക്പ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതിനു പിന്നാലെ യുവാവ് ആത്മഹത്യാ കുറിപ്പ് എഴൂതി വച്ച് വീടുവിട്ടു. കടുത്ത മെസി ആരാധകനായ ബിനു അലക്‌സ് (30)എന്ന യുവാവിനെയാണ് കാണാതായത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ബിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മീനച്ചിലാറിന് സമീപം അറുമാനൂരിലാണ് ബിനു താമസിക്കുന്നത്. ഇക്കാരണത്താലാണ് ആറ്റില്‍ചാടിയോ എന്ന സംശയം ബലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സംഘം ആറ്റില്‍ തെരച്ചില്‍ നടത്തുന്നത്. പോലീസ് മറ്റിടങ്ങളിലും അന്വേഷിക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here