കൊച്ചി: നടൻ മേള രഘു (ശശിധരൻ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 16നു ചേർത്തല പുത്തൻവെളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം. ഭാര്യ- ശ്യാമള, മകൾ- ശിൽപ.

സംവിധായകൻ കെ ജി ജോർജിന്റെ ‘മേള’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു അഭിനയിച്ചത്. തുടർന്നാണ് മേള രഘു എന്നറിയപ്പെട്ടത്. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്. 30ൽ അധികം സിനിമകളിൽ അഭിനയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here