ശ്രീനഗർ : ജമ്മു കശ്മീർ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന ശപഥവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെഹബൂബ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് മെഹബൂബ പറഞ്ഞു.

 വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുപ്കർ സഖ്യം തുടരുമോ എന്ന ചോദ്യത്തോടായിരുന്നു മെഹബൂബയുടെ പ്രതികരണം. തെരഞ്ഞെടുപ്പിലേറ്റ പരാജയം പ്രചോദനകരമെന്ന് പറഞ്ഞ മെഹ്ബൂബ, ആർട്ടിക്കിൽ 370 റദ്ദാക്കുന്നതിനായുള്ള കഠിന പ്രയത്‌നം തുടരുമെന്നും വ്യക്തമാക്കി. എതിരാളികളാണെങ്കിലും ജമ്മു കശ്മീരിനായി ഒന്നിച്ച് നിൽക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമല്ല, മറിച്ച് നഷ്ടമായ അമിതാധികാരം തിരികെ കൊണ്ടുവരുന്ന കാര്യത്തെ കുറിച്ചു കൂടിയാണ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചിരുന്ന് കാര്യങ്ങൾ ചർച്ചചെയ്യുമെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

ഡിഡിസി തെരഞ്ഞെടുപ്പിൽ വൻ നേട്ടമാണ് ഗുപ്കർ സഖ്യം നേടിയത്. 20 ജില്ലകളിൽ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാൻ സഖ്യത്തിനായെന്നും മെഹബൂബ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here