കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കര്‍മ്മ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സമയബന്ധിതമായി സര്‍ക്കാര്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫളാറ്റു നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ഇതിനായി നടപടി സ്വീകരിച്ചുവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ, മരട് മുന്‍സിപ്പാലിറ്റിയുടെ അടിയന്തര യോഗത്തില്‍ സ്‌നേഹില്‍ കുമാര്‍ ഐ.എ.എസ്. പങ്കെടുക്കാത്തതിനെതിരെ അംഗങ്ങള്‍ രംഗത്തെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും അരങ്ങേറി.

അതേസമയം, മുന്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാനെ പറവൂര്‍ നഗരസഭാ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here