സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി ‘അന്യഗ്രഹ’ ഭാഷയിലോ? ഡിഎംഒ വിശദീകരണം തേടി

കൊട്ടാരക്കര: വായിക്കാനാകാത്ത വിധത്തില്‍ മരുന്ന് കുറിപ്പടി എഴുതിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സംഭവം വിവാദമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡി എം ഒ വിശദീകരണം തേടി. തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് ഒപി ടിക്കറ്റില്‍ വിചിത്ര ഭാഷയില്‍ മരുന്ന് കുറിപ്പടി എഴുതിയതിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നല്‍കുന്നത്.

ജനുവരി നാലാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയ മരുന്ന് കുറിപ്പടി വായിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പോലും സാധിച്ചില്ല. ആരോ ഇത് സാമൂഹിക മാധ്യമത്തില്‍ പങ്ക് വെച്ചതോടെ ട്രോളന്മാര്‍ക്ക് പുതിയ വിരുന്നായി. ‘കേരളം നമ്ബര്‍ വണ്‍. ഇവിടെ അന്യഗ്രഹങ്ങളില്‍ നിന്ന് പോലും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തുന്നു’ എന്നും ‘ദൈവം ഉണ്ടാകുന്നതിനും മുന്‍പുള്ള ഗോത്രഭാഷകളില്‍ പോലും ഇവിടെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും’ പോകുന്നു ട്രോളുകള്‍.

തന്‍റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ മരുന്ന് കുറിക്കേണ്ടി വന്നത് എന്നുമൊക്കെയാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. ഇതില്‍ എന്ത് നടപടിയുണ്ടാകും എന്നതാണ് കൗതുകകരം.

LEAVE A REPLY

Please enter your comment!
Please enter your name here