ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാത്ത കുട്ടികള്‍ക്കെതിരെ നടപടി, ക്ലാസില്‍ നിന്ന് പുറത്താക്കി

0

കോഴിക്കോട്: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാന്‍ തയാറാക്കാത്ത എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് മാനേജുമെന്റുകള്‍ നടപടി തുടങ്ങി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് ഒഴിവാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തെ തുടര്‍ന്ന് മാനേജുമെന്റ് നിലപാട് മാറ്റി.

ബാങ്ക് ഗ്യാരന്റി ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ തിരികെ പ്രവേശിപ്പിച്ചു. ആറു ലക്ഷം രൂപയുടെ നിക്ഷേപമോ അത്രയും മൂല്യം വരുന്ന വസ്തുവിന്മേലുള്ള പണയമോ മറ്റു ഉറപ്പുകളോ നല്‍കാതെ ബാങ്ക് ഗ്യാരന്റി ലഭിക്കില്ല. ഇതു സംഘടിപ്പിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലാത്ത വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങി. ഇതോടെ വിഷയത്തില്‍ ഇടപെട്ടുവെന്നും ബാങ്കുകളും കോളജുകളുമായി സംസാരിച്ചു പ്രശ്‌നത്തില്‍ ധാരണയുണ്ടായിയെന്നുമൊക്കെ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുകയാണ്.

വിദ്യാര്‍ഥികളെ പുറത്താക്കിയതിനെ തുടര്‍ന്ന് കെഎസ്‌യു, എബിവിപി വിദ്യാര്‍ഥികള്‍ കോളജിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്നാണ് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയാറായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here