മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഫോണ്‍ കൈവശം വയ്ക്കാന്‍ അനുമതി

0

ഡല്‍ഹി: അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതി മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുതി നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിനു അനുവാദം നല്‍കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. സുശീല്‍ കെ.ആര്‍. ശര്‍മ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. ആറു മാസത്തേക്കുള്ള പാസുകള്‍ ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡില്‍ കൈവശം വയ്ക്കാം. എന്നാല്‍, കോടതി മുറിയില്‍ ഫോണ്‍ ഏതെങ്കിലും വിധത്തില്‍ ശല്യമുണ്ടാക്കിയാല്‍ കോര്‍ട്ട് മാസ്റ്റര്‍ ഫോണ്‍ കണ്ടുകെട്ടി സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാറെ ഏല്‍പ്പിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറിയ്ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാന്‍ ഒരുമാസം മുമ്പ് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here