ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

0

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനായി പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി
പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ കോടതിയെ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here