കോലം കത്തിച്ച് പ്രതിഷേധം, ആരോപണം നിഷേധിച്ച് മുകേഷ്

0

തിരുവനന്തപുരം: എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും കൊല്ലത്ത് മുകേഷിനെതിരെ മാര്‍ച്ച് നടത്തി കോലം കത്തിച്ചു.

ബോളിവുഡ് സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവച്ച് അതു ശരിയാകണമെന്നില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ് ജോസഫിന്റെ ട്വീറ്റിനു ഇതു മലയാള സിനിമയിലെ നടന്‍ മുകേഷാണോയെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. മുകേഷിന്റെ ചിത്രം സഹിതം കമന്റ് ചെയ്തുകൊണ്ടായിരുന്നു ടെസിന്റെ ഇതിനുള്ള മറുപടി. എന്നാല്‍, സംഭവം നിഷേധിച്ച മുകേഷ് പെണ്‍കുട്ടിയെ ഓര്‍മ്മയില്ലെന്നു വിശദീകരിച്ചു. ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും മുകേഷ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം മുകേഷിനെതിരെ പ്രതിഷേധം പടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here