തിരുവനന്തപുരം: വിവാദത്തിനൊടുവില്‍ എം.സി. ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാം സി.പി.എം തീരുമാനം. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതോടെയാണ് സ്ഥാനം ഒഴിയാന്‍ സി.പി.എം നിര്‍ദേശം നല്‍കിയത്. കാലാവധി അവസാനിക്കാന്‍ എട്ടുമാസം കൂടി അവശേഷിക്കെയാണ് രാജി.

പരാമര്‍ശത്തെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗമായ ജോസഫൈന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ഇ.പി. ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈനെ വിമര്‍ശിച്ചു. തുടര്‍ന്നാണ് രാജി വയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here