തിരുവനന്തപുരം: 15-ാം നിയമസഭയുടെ സ്പീക്കറായി തൃത്താല അംഗം എം.ബി. രാജേഷിനെ(50) തെരഞ്ഞെടുത്തു. ആകെ രേഖപ്പെടുത്തിയ 136 വോട്ടുകളില്‍ 96 എണ്ണം രാജേഷിനു ലഭിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു.

രാവിലെ ഒമ്പതിന് വോട്ടെടുപ്പ് ആരംഭിച്ചു. സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സജ്ജീകരിച്ചിരുന്ന ബൂത്തുകളില്‍ അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തി. 23-ാമത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത.

കേരള നിയമസഭയിലേക്കുള്ള കന്നി പ്രവേശനത്തില്‍ തന്നെ സ്പീക്കര്‍ പദവിയിലെത്തുന്ന നേതാവാണ് എം.ബി. രാജേഷ്. 10 വര്‍ഷം ലോക്‌സഭയിലംഗമായിരുന്നെങ്കിലും കേരള നിയമസഭയില്‍ പുതുമുഖമാണ്. ഇതിനു മുന്നേ ടി.എസ്. ജോണ്‍, എ.സി. ജോസ് എന്നിവര്‍ക്കും ഇത്തരമൊരു അവസരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here