മാവോയിസ്റ്റ് വേട്ട: സി.പി.ഐ സംഘം മഞ്ചക്കണ്ടി സന്ദര്‍ശിച്ചു, സി.പി.എമ്മിലും വിയോജിപ്പ്

0
12

പാലക്കാട്: മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായ മഞ്ചക്കണ്ടി ഊരിലേക്ക് പോകാനെത്തിയ സി.പി.ഐ പ്രതിനിധി സംഘത്തെ വനം വകുപ്പ് തടഞ്ഞു. എതിര്‍പ്പ് അവഗണിച്ചാണ് സംഘം വനത്തിനുള്ളിലേക്ക് പോയത്.

പോലീസും സംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ചശേഷം പോലീസ് നിലപാട് സി.പി.ഐ സംഘം തള്ളി.

അതേസമയം മാവോവാദി വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ചു. അവിടുത്തെ നാട്ടുകാരെ കണ്ട് സത്യം മനസ്സിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അയച്ചതെന്നും കാനം വ്യക്തമാക്കി. അതിനിടെ, മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ് പോലീസിനു വെടിവയ്‌ക്കേണ്ടി വന്നതെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനേയും മുഖ്യമന്ത്രി നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ സി.പി.എമ്മിലും രണ്ടഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here