തിരുവനന്തപുരം: ‘ഉത്തരമില്ലാത്ത ക്രമക്കേട്’ എന്ന തലക്കെട്ടില്‍ ഇന്നു പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ വാര്‍ത്തയ്‌ക്കൊപ്പം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസ് എന്നമട്ടില്‍ നല്‍കിയ ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം.

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി ചിത്രീകരിച്ചതെന്ന ആരോപണമാണ് മാതൃഭൂമിക്കെതിരേ ഉയരുന്നത്. സോഷ്യല്‍മീഡിയായില്‍ അടക്കം വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ് പത്രം. എസ്.എഫ്.ഐ.യെ തകര്‍ക്കാന്‍ മാധ്യമങ്ങളുടെ നീക്കം നടക്കുന്നുണ്ടെന്ന വിമര്‍ശനം ഇടതു അനുകൂലികള്‍ക്കിടയില്‍ നിന്നും ഉയരുന്നതിനിടെയാണ് മാതൃഭൂമിക്ക് അക്കിടി പണഞ്ഞത്.

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രമാണ് പത്രത്തില്‍ അച്ചടിച്ചതെന്നാണ് നിഗമനം. ഷീറ്റില്‍ ലൈറ്റ് മ്യൂസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഇതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതോടെ യൂണിയന്‍ ഓഫീസില്‍നിന്നും കണ്ടെത്തിയത് ഉത്തരക്കടലാസുകള്‍ അല്ലെന്നാണ് ഇടതുപക്ഷാനുകൂലികളുടെ വാദം. സോഷ്യല്‍ മീഡിയായിലടക്കം മാതൃഭൂമിക്കെതിരേയുള്ള വിമര്‍ശനം കടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here