തമിഴ് സൂപ്പർസ്റ്റാർ വിജയ് യുടെ പുതിയ ചിത്രം മാസ്റ്റർ ഇന്റർനെറ്റിൽ. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങളാണ് ചോർന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്ക സീനുകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. വിതരണക്കാർക്ക് വേണ്ടി നടത്തിയ പ്രദർശനത്തിൽ നിന്നും റെക്കോഡ് ചെയ്തതാണ് ദൃശ്യങ്ങൾ.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ പുറത്തിറങ്ങുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റർ. ദൃശ്യങ്ങൾ പങ്കുവെക്കരുതെന്നു സംവിധായകൻ അഭ്യർത്ഥിച്ചു. ചോർന്ന ദദൃശ്യങ്ങൾ ശ്രദ്ധയിൽ പെടുന്നവർ അവ റിപ്പോർട്ട് ചെയ്യണമെന്നും ലോകേഷ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 9 നു പുറത്തിറങ്ങേണ്ട ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനൻ , ആൻഡ്രിയ ജെർമിയ എന്നിവരും ചിത്രത്തിലുണ്ട്.
നീണ്ട പത്ത് മാസത്തിന് ശേഷം സിനിമാ തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കുമ്ബോള്‍ മാസ്റ്റര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന അധ്വാനമാണ് മാസ്റ്റര്‍ സിനിമ. അതിന്റെ അധ്വാനം ഇല്ലാതാക്കരുത്. സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ ഭാഗങ്ങള്‍ പ്രചരിക്കുന്നത് തടയണം. അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാണ് നിര്‍മാണക്കമ്ബനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണ് സിനിമയുടെ ഭാഗങ്ങള്‍ ചോര്‍ത്തിയതെന്ന് നിര്‍മ്മാണ കമ്ബനി ആരോപിച്ചു. ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.