തിരുവനന്തപുരം: കിള്ളിപ്പാലത്ത് വന്‍ തീപിടുത്തം. പി.ആര്.എസ്. ആശുപത്രിക്കു സമീപം ആക്രി ഗോഡൗണിലാണ് തീപ്രത്യക്ഷപ്പെട്ടത്. സമീപത്തേക്കു തീപടരുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പൂന്തുറ സ്വദേശി സുല്ഫിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതായി പരിസരവാസികള്‍ പറയുന്നു. ഉച്ചയ്ക്കു പതിനൊന്നരയോടെ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നു സ്പാര്ക്കുണ്ടായെന്നും അതിലൂടെയുണ്ടായ തീ ഗോഡൗണിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് സുല്ഫിയുടെ പ്രതികരണം. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് വെള്ളം പമ്പുചെയ്തു മടങ്ങിപ്പോയി. എന്നാല്‍, പിന്നാലെ അതിശക്തമായി തീ മറ്റിടങ്ങളിലേക്കു വ്യാപിച്ചെന്നും സുല്‍ഫി പറയുന്നു.
നാലു ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.