കർഷക സമരം അലങ്കോലമാക്കാൻ പദ്ധതി ; അക്രമിയെ പിടികൂടി പോലീസിനു മുന്നിൽ ഹാജരാക്കി കർഷകർ

ഡൽഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമരവേദിയിൽ നാടകീയ രംഗങ്ങള്‍. റിപബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയ്ക്കിടെ കര്‍ഷക സംഘടനാ നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് കര്‍ഷകര്‍ ഒരു ആയുധധാരിയെ പിടികൂടി പോലീസിനു മുന്നിൽ ഹാജരാക്കി. റിപബ്ലിക് ദിനത്തിൽ അക്രമമുണ്ടാക്കാനായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് ആരോപണം.

വെള്ളിയാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിനടെയാണ് ഒരു അക്രമിയെ കര്‍ഷകര്‍ പോലീസിനു മുന്നിൽ ഹാജരാക്കിയത്. പോലീസിൻ്റെ വേഷം ധരിച്ചെത്തി റാലിയ്ക്കിടെ ലാത്തിച്ചാര്‍ജ് നടത്താനായിരുന്നു ഇയാള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്ന് കര്‍ഷകര്‍ ആരോപിച്ചു. മാസ്ക് ധരിപ്പിച്ച് മാധ്യമങ്ങള്‍ക്ക് മുൻപിലെത്തിച്ച ഇയാളോട് സമരത്തിനെതിരെ നടത്തുന്ന നീക്കം വിശദീകരിക്കാനും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഞങ്ങള്‍ക്ക് രണ്ട് സംഘങ്ങളുണ്ട്. ജനുവരി 19 മുതൽ ഞാൻ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ കൈവശം ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു എനിക്ക് നല്‍കിയിരുന്ന ദൗത്യം. ജനുവരി 26ന് ഞങ്ങളുടെ മറ്റു സംഘാംഗങ്ങളും പ്രതിഷേധക്കാര്‍ക്ക് (കര്‍ഷകര്‍ക്ക്) ഒപ്പം ചേരും. പ്രതിഷേധം പരേഡിനോട് അടുക്കുമ്പോള്‍ അവര്‍ക്കു നേര്‍ക്ക് വെടിവെക്കാനായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം.” മാസ്ക് ധാരി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, പോലീസിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഇയാളുടെ വെളിപ്പെടുത്തൽ. “ജനുവരി 26ന് നടത്തുന്ന പ്രതിഷേധത്തിനിടെ ആദ്യം പോലീസ് കര്‍ഷകര്‍ക്ക് റാലി നിര്‍ത്താൻ ആവശ്യപ്പെട്ട് മുന്നറിയിപ്പ് നല്‍കും. എന്നാൽ അവര്‍ നിര്‍ത്തിയില്ലെങ്കിൽ ആദ്യം അവരുടെ മുട്ടിനു നേര്‍ക്ക് വെടിവെക്കാനാണ് പദ്ധതി. ഇതിനു പിന്നാലെ ഞങ്ങളുടെ സംഘത്തിലെ പത്തു പേര്‍ കര്‍ഷകരുടെ ഭാഗത്തു നിന്ന് വെടിയുതിര്‍ക്കും. കര്‍ഷകര്‍ തിരിച്ചു വെടിവെച്ചു എന്ന പ്രതീതിയുണ്ടാക്കാനാണിത്.” അയാള്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here