കൊച്ചി: മരട് ഫഌറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാറിനെതിരെ പരാതിയുമായി ഭരണസമിതി സര്‍ക്കാരിനെ സമീപിച്ചു. ഫഌറ്റ് പൊളിക്കല്‍ നടപടികള്‍ സ്‌നേഹില്‍ കുമാര്‍ ഭരണ സമിതിയെ അറിയിക്കുന്നില്ലെന്നും നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുന്നില്ലെന്നുമാണ് പരാതി. ഫയലുകള്‍ ഒപ്പിടാത്തത് ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്നും ഭരണസമിതി വാദിക്കുന്നു.

വിഷയത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് നഗര സമിതി ഇന്ന് യോഗം ചേരും. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌നേഹില്‍ കുമാര്‍ മരട് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമത ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here