കൊച്ചി: പൊളിക്കാനുള്ള മരടിലെ ഫഌറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടി നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാലു ഫഌറ്റ് സമ്മുച്ചയങ്ങളിലായി 343 ഫഌറ്റുകളുള്ളതില്‍ 113 എണ്ണത്തിലെ താമസക്കാര്‍ മാത്രമാണ് ഒഴിഞ്ഞിട്ടുള്ളത്. 213 ഫഌറ്റുകളിലെ സാധനങ്ങള്‍ മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. 94 കുടുംബങ്ങള്‍ പുനരവധിവാസം ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിഞ്ഞവരില്‍ അധികവും വാടകയ്ക്ക് താമസിച്ചിരുന്നവരാണ്.

ഫഌറ്റുകള്‍ ഒഴിപ്പിക്കാന്‍ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച വൈകുന്നേരം ഫഌറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. 15 ദിവസം കൂടി സമയം വേണമെന്ന ഫഌറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇന്നു വൈകുന്നേരത്തോടെ ഫഌറ്റുകളിലെ വൈദ്യൂതി, ജല വിതരണം തടയും.

LEAVE A REPLY

Please enter your comment!
Please enter your name here