കൊച്ചി: മരട് ഫഌറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫഌറ്റും 11.30 ന് ആല്‍ഫാ ടവറുകളും പൊളിക്കും. ജനുവരി 12ന് ഉച്ചയോടെ മറ്റ് രണ്ട് ഫ്‌ലാറ്റുകളും പൊളിക്കുമെന്ന് കൊച്ചി ഭരണകൂടത്തിന്റെ ഉത്തരവില്‍ പറയുന്നു.

മൂന്നാം തീയതി മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇന്‍ഷുറന്‍സ് തുകയുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. 95 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ആണ് സമീപ വാസികള്‍ക്കും ഫ്‌ലാറ്റുകള്‍ക്കുമായി നിശ്ചയിച്ചത്. ആല്‍ഫാ ടവറുകള്‍ക്ക് 50 കോടി രൂപയും ഹോളിഫെയ്ത്തിന് 25 കോടി രൂപയും ആണ് തുക നിശ്ചയിച്ചത്. ജെയിന്‍ ഹൗസിങ്‌സിനും ഗോള്‍ഡന്‍ കായലോരത്തിനുമായി പത്ത് കോടി വീതമാണ് ഇന്‍ഷുറന്‍സ് നിശ്ചയിച്ചിരിക്കുന്നത്.

ഫഌറ്റുകള്‍ പൊളിക്കുന്ന മൂന്ന് നാല്മണിക്കൂര്‍ സമയത്തേക്ക് തൊട്ടടുത്ത താമസക്കാരെ മാറ്റി ത്താമസിപ്പിക്കാനും ധാരണയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here