ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫളാറ്റുകള്‍ പൊളിക്കുന്നതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. നാലു ഫഌറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ ഒരു മാസത്തിനകം പൊളിക്കേണ്ടി വരുക മുന്നോറോളം ഫഌറ്റുകളാണ്.

നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫഌറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഹെയ്ത് എച്ച്ടുഒ, ഹോളിഡേ ഹെറിറ്റെജ്, നെട്ടൂര്‍ കോട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയുടെ മുന്നൂറോളം ഫഌറ്റുകളാണ് നീക്കം ചെയ്യേണ്ടത്. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല 3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫഌറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. തീരദേശ മേഖലാ നിയന്ത്രണ അതോറിട്ടി അറിയാതെയാണ് മരട് പഞ്ചായത്ത് 2006-07 ല്‍ പദ്ധതികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here