കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ, മരടിലെ ഫഌറ്റുകളില്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ഇതിന്റെ ആദ്യപാടിയായി ഓരോ ഫഌറ്റിലെയും താമസക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ടത്തില്‍ ആരെയും ബലമായി ഒഴിപ്പിക്കില്ലെന്നും സ്വയം ഒഴിയണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.

മൂന്നു ഫഌറ്റുകളിലെ താമസക്കാരുമായിട്ടാണ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. ഉടമകളെ നേരില്‍ കണ്ട് ഒഴിയാന്‍ ആവശ്യപ്പെടുകയാണ്. കൂടുതല്‍ സമയം വേണമെന്നുള്ള താമസക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ വ്യക്തമാക്കി. എന്നാല്‍ നടപടി ഒക്ടോബര്‍ മൂന്നിനപ്പുറം പോകാന്‍ സാധിക്കില്ല. ഫഌറ്റിലെ ലിഫ്റ്റ്, പൊതുവായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കും. ഇക്കാര്യങ്ങള്‍ ഫഌറ്റുകളിലെ താമസക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ നിയമപ്രകാരമുള്ള ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മരട് ഭവന സംരക്ഷണ സമിതിയുടെ നിലപാട്. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഒരു താമസക്കാരന്‍ നിരാഹാര സമരം തുടങ്ങി. ഫഌറ്റ് ഉടമ ജയകുമാറാണ് നിരാഹാരമനുഷ്ടിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിവിധ ഫഌറ്റുകളിലെ പ്രതിനിധികളുടെ സംഘം ഇന്ന് കലക്ടറെ കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here