ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി, മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കി

0
16
  • Updating
  • മരടിലെ അനധികൃത ഫഌറ്റുകളില്‍ അവസാനത്തേത്, ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. സുപ്രീംകോടതി വിധി നടപ്പാക്കിക്കൊണ്ട് നാലു ഫഌറ്റുകളും പൊളിച്ചു നീക്കി. നേരത്തെ നിശ്ചയിച്ചിരുന്നതിനെക്കാളും വൈകി 2.30നാണ് ഗോള്‍ഡ് കായലോരത്തിന്റെ മരണമണി മുഴങ്ങിയത്. 40 അപ്പാര്‍ട്ടുമെന്റുകളാണ് ഗോള്‍ഡന്‍ കായലോരത്തിലുള്ളത്. മതിലിനോട് ചേര്‍ന്നു സ്ഥിതി ചെയ്തിരുന്ന അംഗന്‍വാടി കെട്ടിടം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടാണ് നാലാമത്തെ ദൗത്യം സംഘം പൂര്‍ത്തിയാക്കിയത്.
  • കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവ് നിലം പൊത്താനുള്ള മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയത് 11.03നാണ. വലിയൊരു ശബ്ദത്തോടെ 9 സെക്കന്‍ഡില്‍ സമ്മുച്ചയം നിലംപൊത്തി. 17 നിലകളിലുള്ള 127 ആശങ്കകള്‍ മാറിനിന്ന രണ്ടാം ദിനത്തില്‍ മരടിന്റെ മൂന്നാമത്തെ ഫഌറ്റും നിലംപതിച്ചു. കെട്ടിടവളപ്പിനുള്ളില്‍ തന്നെയാണ് അവശിഷ്ടങ്ങള്‍ പതിച്ചത്. കായലിലേക്ക് ഒന്നും പതിച്ചില്ല. അടുത്തള്ള കെട്ടിടങ്ങള്‍ക്കും ഒന്നും സംഭവിച്ചില്ല.

കൊച്ചി: ശനിയാഴ്ച മരടിലെ രണ്ടു ഫഌറ്റുകള്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായി. ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റു സമുച്ചയങ്ങള്‍ ഞായറാഴ്ച നിയന്ത്രണ സ്‌ഫോടനത്തിലൂടെ തകര്‍ക്കും. രണ്ടു സമുച്ചയങ്ങളും 17 നില കെട്ടിടങ്ങളാണ്. ഇതിനുള്ള നടപടികള്‍ രാവിലെ എട്ടിന് തുടങ്ങി.

Read more

LEAVE A REPLY

Please enter your comment!
Please enter your name here