കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫഌറ്റുകളിലെ താമസക്കാര്‍ നിരാഹാരമാരംഭിച്ചു. മരട് നിയമസഭയ്ക്ക് മുന്നില്‍ രാവിലെ ആരംഭിച്ച തിരുവോണദിന സമരത്തില്‍ എറണാകുളം എം.പി. ഹൈബി ഈഡനും പങ്കെടുക്കുന്നുണ്ട്.

അഞ്ചു ദിവസമാണ് ഫഌറ്റ് ഒഴിയാന്‍ അനുവദിച്ചിട്ടുള്ള സമയം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാലു ഫഌറ്റുകള്‍ പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രം ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഫഌറ്റു നഷ്ടപ്പെടുന്നവരുടെ പുനരധിവാസകാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല. എലൂരിലുള്ള ഫാക്ടിന്റെ അതിഥി മന്ദിരം അടക്കമുള്ള സ്ഥലങ്ങളാണ് ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here