അമ്പായത്തോടില്‍ പ്രകടനം നടത്തി മാവോയിസ്റ്റുകള്‍, പോസ്റ്റര്‍ വിതരണം ചെയ്തു

0
12

കണ്ണൂര്‍: സ്ത്രീ ഉള്‍പ്പെട്ട നാലംഗ മാവോയിസ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുരേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ സംഘം വനത്തിലേക്കു തന്നെ മടങ്ങി.

ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുകയെന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്കു പറയേണ്ടവര്‍ മോദി- പിണറായി കൂട്ടുകെട്ട് എന്നും തിരിച്ചടിക്കാന്‍ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ജനുവരി 31 നു പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കാനും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here