മാവോയിസ്റ്റ് ഭീഷണി: വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ കര്‍ശനമാക്കി, തുഷാറിന് ഗണ്‍മാനെ നിയോഗിച്ചു

0

കല്‍പ്പറ്റ: വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി. സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗണ്‍മാനെ നിയോഗിച്ചു. വനാതിര്‍ത്തിയിലെ പ്രചാരണ പരിപാടികള്‍ക്കു പ്രത്യേക സുരക്ഷാ ഒരുക്കാനും പോലീസ് തീരുമാനിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനമായത്. തട്ടിക്കൊണ്ടു പോകാനോ പരിപാടികള്‍ അലങ്കോലമാക്കാനോ സാധ്യതയുണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പ്.

യു.ഡി.എഫിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധയാകാര്‍ഷിച്ച മണ്ഡലമാണ് വയനാട്. ഇതിനിടെ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും വയനാട്ടില്‍ മാവോയിസ്റ്റു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here