‘ഏഴു സഖാക്കളെ വെടിവച്ചുകൊലപ്പെടുത്തിയ മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കും’, പിണറായി വിജയന് മാവോയിസ്റ്റ് വധഭീഷണി

0
13

വടകര: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് വധഭീഷണി. ഏഴ് സഖാക്കളെ വെടിവച്ചുകൊലപ്പെടുത്തിയ കേരള മുഖ്യനുവേണ്ട ശിക്ഷ നടപ്പാക്കുമെന്ന് വടകര പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച കത്തില്‍ പറയുന്നൂ. സംഭവത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

അര്‍ബന്‍ ആക്ഷന്‍ ടീമിനുവേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ചില ലഘുലേഖകളും കത്തിനൊപ്പമുണ്ട്.

പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നതെന്ന് കത്തില്‍ ചോദിക്കുന്നു. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here