തഞ്ചാവൂരില്‍ ചിത്തിര ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി, ഷോക്കേറ്റ് 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരില്‍ രഥോത്സവത്തിനിടെ ഷോക്കേറ്റ് 11 പേര്‍ മരിച്ചു. രഥം വലിച്ചു കൊണ്ടു പോകുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 15 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദാരുണമായ സംഭവം. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here