കര്‍ഷക സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും: മനോഹര്‍ലാല്‍ ഖട്ടര്‍

ഡല്‍ഹി : കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രശ്നമുണ്ടാക്കിയവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണെന്നും ഖട്ടര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ തുടരും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഖട്ടര്‍ വ്യക്തമാക്കി.

പ്ര​തീ​കാ​ത്മ​ക സ​മ​രം മാ​ത്ര​മാ​ണ് ഇ​ന്ന് ന​ട​ത്തു​ക​യെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ചി​ല്ല ഖ​ട്ടാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ രാ​ജ്യ​ത്ത് എ​ല്ലാ​വ​ര്‍​ക്കും അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ല്‍, അ​ത് അ​ക്ര​മ​ത്തി​ന്‍റെ മാ​ര്‍​ഗ​ത്തി​ലൂ​ടെ ആ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

കോ​വി​ഡ് ആ​യി​ട്ട്കൂ​ടി ക​ര്‍​ഷ​ക സ​മ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​ത് ത​ങ്ങ​ള്‍ അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കു​ന്ന​തി​നാ​ലാ​ണ്. ക​ര്‍​ഷ​ക​രെ യ​ഥാ​ര്‍​ഥ​ത്തി​ല്‍ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ന​ത്തി​നും അ​ക്ര​മ​ത്തി​നും പി​ന്നി​ലെ​ന്ന് ക​രു​തു​ന്നി​ല്ല. എ​ന്നാ​ല്‍, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സ​മ​ര​മു​ഖ​ത്തു​ള്ള​വ​ര്‍​ക്ക് ദു​ഷ്പേ​ര് സ​മ്മാ​നി​ക്കു​ക‍​യേ ഉള്ളുവെന്നും ഖട്ടര്‍ പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന ഘട്ടര്‍ കിസാന്‍ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. സംഘര്‍ഷത്തിനിടെ വേദി തകര്‍ത്തു. എന്നാല്‍ വേദി തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here