തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സതേടിയതിനെ സോഷ്യല്‍മീഡിയായില്‍ കൈകാര്യം ചെയ്തവരാണ് സൈബര്‍കാവിപ്പട. ആരോഗ്യരംഗത്ത് നമ്പര്‍ 1 ആയ കേരളത്തിലെ ആശുപത്രികളെ ഒഴിവാക്കിയ മുഖ്യനെയാണ് ബി.ജെ.പി അനുഭാവികള്‍ കളിയാക്കിയത്. എന്നാല്‍ ഗോവയിലെ ബി.ജെ.പി. മുഖ്യന്‍ മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായ് പറക്കുന്നത് അമേരിക്കയിലേക്കാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് നല്‍കിയ കത്തിലാണ് പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്കു തിരിക്കുന്നത് വ്യക്തമാക്കിയത്.

മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് അമേരിക്കയില്‍ തുടര്‍ചികിത്സതേടുന്നതെന്നും മന്ത്രിസഭായോഗങ്ങളും മറ്റും വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുമെന്നും അദ്ദേഹത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയനേതാക്കളുടെ ചികിത്സ സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് പരീക്കറുടെ അമേരിക്കന്‍ ചികിത്സാ യാത്രയുടെ വാര്‍ത്തകളും വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here