പാക്കിസ്ഥാനിലെ സിക്ക്മത ഗുരുകേന്ദ്രമായ നവീകരിച്ച സാഹിബ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ച് പാക്കിസ്ഥാന്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒഴിവാക്കി മന്‍മോഹനെയും പഞ്ചാബ് മുഖ്യമന്ത്രി അമീന്ദ്രര്‍സിങ്ങിനെയും പാക്കിസ്ഥാന്‍ ക്ഷണിച്ചിട്ടുണ്ട്. സിക്ക്മതക്കാരുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് ഇവരെ ക്ഷണിച്ചതെന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബറിലാണ് ഇടനാഴി ഉദ്ഘാടനം നടക്കുന്നത്. കര്‍ത്താര്‍പൂര്‍ ഇടനാഴിവഴി ഇന്ത്യയിലെ സിക്കുമതക്കാര്‍ക്ക് ഫ്രീ വിസയില്‍ പാക്കിസ്ഥാനിലെ ഗുരുദ്വാരാ ദര്‍ബാര്‍ സന്ദര്‍ശിക്കാനാകുമെന്നും ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തി വരെയുള്ള ഇടനാഴി ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here