വിരമിക്കുന്നതിനു മുന്നേ ഭൂമി നൽകിയത് ഭാര്യ അടക്കമുള്ളവർക്ക്, ബ്ലോക്ക് പഞ്ചായത്ത് സെകട്ടറിയുടെ നടപടി വിവാദത്തിൽ

മലപ്പുറം: വിരമിക്കുന്നതിനു മുന്നേ ഭാര്യക്കായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രത്യേക ‘കരുതൽ ‘ . വിരമിക്കുന്നതിന്റെ തലേ ദിവസം മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വ്യവസായ എസ്റേറ്റിൽ 2.95 ഏക്കർ ഭൂമി ഭാര്യ അടക്കമുള്ള 14 പേർക്ക് ജന്മാധാരമായി എഴുതി നൽകി.

ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസ് ആധാരത്തില്‍ ഒപ്പുവച്ചത്. 52.02 സെന്റ് (ഏറ്റവും കൂടുതല്‍ ഭൂമി) (52.02 സെന്റ്) എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ്. മേയ് 31 ന് വിരമിക്കുന്നതിനു മുന്നേയാണ് മക്കരപ്പറമ്പ് സമ്പ് രജിസ്ട്രാർ ഓഫീസിൽ ആധാരം നടന്നത്.

നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കാണ് ഭൂമി നല്‍കിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ച ഭരണഘടനയാണിതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഇടപാടിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അറിയുന്നു. മുസ്‌ലിം ലീഗാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിക്കുന്നത്.

mankada block panchayath land scam

LEAVE A REPLY

Please enter your comment!
Please enter your name here