ഡല്‍ഹി: ഷൂട്ടിംഗിനായി ഹിമാചലിലേക്കു പോയ നടി മഞ്ജു വാരിയറും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടുന്ന സിനിമാ ചിത്രീകരണ സംഘം പ്രളയത്തില്‍ കുടുങ്ങി. സംഘം സുരക്ഷിതരാണെന്നും ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നും ഹിമാചല്‍ പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും എത്തിച്ചതായും വൈകുന്നേരത്തോടെ ഇവരെ സുരക്ഷിതസ്ഥലത്തെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘത്തെ രക്ഷിക്കാന്‍ ഹിമാചല്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. ഹിമാചല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതായി ഡല്‍ഹിയിലെ കേരള പ്രതിനിധി ഡോ. എ. സമ്പത്തും അറിയിച്ചു.

ഭക്ഷണം അടക്കം കിട്ടാത്ത സാഹചര്യത്തിലാണ് സംഘമുള്ളതെന്നാണ് മഞ്ജു വാരിയന്‍ സഹോദരന്‍ മധു വാരിയറെ അറിയിച്ചത്. കയറ്റമെന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മൂന്നാഴ്ച മുമ്പ് സംഘം ഹിമാചലിലെ ഛത്രുവിലേക്കു പോയത്. ഇവരുള്ള സ്ഥലത്ത് വിനോദസഞ്ചാരികള്‍ അടക്കം 200 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here