മുന്നോട്ടു നടന്ന മനിതി സംഘത്തിന് തിരിഞ്ഞോടേണ്ടി വന്നു, പിന്നാലെ മടങ്ങി, പമ്പയില്‍ അറസ്റ്റ്, സംഘര്‍ഷം

0
11
Updating...
  • പോലീസിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും വീണ്ടും എത്തുമെന്നും മനിതി സംഘാംഗങ്ങള്‍ വ്യക്തമാക്കി.
  • ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മനിതി സംഘത്തിലെ പമ്പയില്‍ തുടര്‍ന്ന അംഗങ്ങളും മടങ്ങാനുള്ള തീരുമാനം പോലീസിനെ അറിയിച്ചു. അവര്‍ക്ക് അവശ്യമുള്ളിടം വരെയും സംരക്ഷണം നല്‍കുമെന്നു പോലീസ് വ്യക്തമാക്കി.

പമ്പ: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി മനിതി സംഘത്തെ സന്നിധാനത്ത് എത്തിക്കാനുള്ള പോലീസ് നീക്കം പൊളിഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുമാറ്റിയശേഷം 50 മീറ്റര്‍ മുന്നോട്ടു നീങ്ങുന്നതിനിടെ, നൂറു കണക്കിനു സ്വാമിമാര്‍ ആക്രോശത്തോടെ മലയിറങ്ങി വന്നു. തുടര്‍ന്ന് മനിതി സംഘാംഗങ്ങളെയും കൊണ്ട് തിരിഞ്ഞു നടന്നുതുടങ്ങി ഉദോഗസ്ഥര്‍ ഓടി ഓഫീസുകള്‍ക്കുള്ളില്‍ അഭയം തേടി. പിന്നാലെ സംഘത്തിലെ അഞ്ചംഗങ്ങളെ ബസില്‍ പമ്പയില്‍ നിന്ന് മടക്കി അയക്കുകയും ചെയ്തു.

  • ക്ലിഫ് ഹൗസിനു മുന്നിൽ ശബരി മല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നാമജപം ആരംഭിച്ചു . പാപ്പനം കോട്ടും പഴവങ്ങാടിയിലും കഴക്കൂട്ടത്തും ശ്രീകാര്യത്തും നാമജപം ആരംഭിച്ചു. പ്രതിഷേധം ശക്തമാകുന്നു, കൂടുതല്‍ പേര്‍ സംഘടിക്കുന്നു
  • ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പന്തളം കൊട്ടാരവും തന്ത്രിയും കടക്കുമെന്ന് സൂചന.
  • പോലീസ് നടത്തിയ അനുനയ ചര്‍ച്ച പരാജയപ്പെട്ടു, ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി

പമ്പ: പോലീസ് സഹായത്തോടെ പമ്പയിലെത്തിയ മനിതി സംഘത്തെ പമ്പയില്‍ സ്വാമിമാര്‍ തടഞ്ഞു. പമ്പയിലെ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മ്മകള്‍ കെട്ടുനിറച്ചു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്വയം കെട്ടുനിറച്ചാണ് ഇവര്‍ മലചവിട്ടാന്‍ തുടങ്ങിയത്. സ്വാമിമാര്‍ തടഞ്ഞതിനു പിന്നാലെ ഇരു വിഭാഗങ്ങളും കുത്തിയിരുന്നു. മനിതി അംഗങ്ങളെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടതോടെ പമ്പയില്‍ പ്രതിഷേധം തുടരുകയാണ്.

11 അംഗ സംഘം പുലര്‍ച്ചെ മൂന്നോടെയാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേരാണ് കെട്ടുനിറച്ച് മലചവിട്ടാന്‍ ഒരുങ്ങിയത്. ഇന്നലെ രാത്രി കട്ടപ്പന പാറക്കടവില്‍ വച്ച് മനിതി അംഗങ്ങളുടെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്റെ മുന്നില്‍ കിടന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷമാണ് സംഘത്തെ പമ്പയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here