ഇടുക്കി: ഇടുക്കിയില്‍ തിങ്കളാഴ്ച എന്‍.ഡി.എ ഹര്‍ത്താല്‍. ഇടുക്കിയില്‍ കോൺഗ്രസ് കരിദിനവും പ്രഖ്യാപിച്ചു.പൊമ്പിളൈ ഒരുമൈക്കെതിരേ മന്ത്രി എം.എം മണിയുടെ വിവാദപ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നടപടി.

അതേസമയം, മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന തെറ്റായിപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണിയുടെ മോശം പരാമർശങ്ങളോട് പാർട്ടി യോജിക്കുന്നില്ല. എന്ത് പറഞ്ഞെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നും പാർട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ മണിയുടെ വിഷയം ആ ഫോറത്തിൽ ചർച്ച ചെയ്യും. മണിയുടെ വിശദീകരണം പാർട്ടി കേൾക്കുമെന്നും കോടിയേരി വ്യക്തമാക്കി. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനും തള്ളിയിരുന്നു. മണിയുടെ പ്രസ്താവന ശരിയല്ലെന്ന് പിണറായി പറഞ്ഞു.

വൈദ്യുതി മന്ത്രി സ്ഥാനത്ത് എം.എം മണി തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ എം.എം.മണി നടത്തിയ പ്രസ്താവന മ്ലേച്ഛമാണ്. ഇടതുപക്ഷ ഭരണം ജനങ്ങൾക്ക് ബാധ്യതയാണെന്നും ആരെ ഉൗളമ്പാറക്ക് വിടണമെന്ന് ജനം തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here