തിരുവനന്തപുരം: പാലായില്‍ തന്നെ മത്സരിക്കുമെന്നാവര്‍ത്തിച്ച് മാണി സി കാപ്പന്. പ്രഫുല്‍ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മാണി. സി. കാപ്പന് പറഞ്ഞു. പാലായില്‍ നിന്ന് ഒഴിയാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി. സി. കാപ്പന് പറഞ്ഞു.
പാലാ വിട്ടുകൊടുക്കാന്‍ ശരദ് പവാര്‍ പറയില്ല. പാലാ തനിക്ക് ചങ്കാണ്. അതേസമയം, പാല സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന് പറഞ്ഞു. പ്രഫുല്‍ പട്ടേലുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. മാണി. സി. കാപ്പന് പാര്‍ട്ടി വിട്ട് പോകില്ല. ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്നും ടി. പി പീതാംബരന് പറഞ്ഞു. പാലാ തിരുമാനം ഉഭയകക്ഷി ചര്‍ച്ചയിലൂടെയേ തീരുമാനം ആകു എന്ന് ടി പി പീതാംബരന് മാസ്റ്ററും പ്രതികരിച്ചു.
പ്രശ്നമുണ്ടെന്ന് ബോധപൂര്‍വ്വം വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. എന്‍സിപിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. എന്‍സിപിക്ക് സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.