കണ്ണുര്‍: കൊറോണ നിരീക്ഷണത്തിലായിരുന്നു ചേലേരി സ്വദേശി അബ്ദുള്‍ ഖാദറിനെ (65) മരിച്ച നിലയില്‍ കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഷാര്‍ജയില്‍ നിന്ന് ഈ മാസം 21നു നാട്ടിലെത്തിയ സമയം മുതല്‍ ഖാദര്‍ വീട്ടില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്നു. ഇന്നലെ രാത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുമ്പോള്‍ അബ്ദുള്‍ ഖാദര്‍ വീണുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here