മമതാ കുല്‍ക്കര്‍ണിയുടെ  സ്വത്ത് കണ്ടുകെട്ടും

0
മയക്കുമരുന്ന് കേസില്‍ ഒളിവില്‍പോയ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയുടെ സ്വത്ത്‌വകകള്‍ കണ്ടെുകെട്ടാന്‍ പ്രത്യേക കോടതി ഉത്തരവിട്ടു. മുംബൈയിലെ വിവധ ഇടങ്ങളിലായി നടിയുടെ പേരിലുള്ള മൂന്ന് ആഢംബര ഫ്‌ളാറ്റുകള്‍ കണ്ടുകെട്ടാനാണ് മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി ഉത്തരവിട്ടത്. തുടര്‍ച്ചയായി കോടതിനടപടികളില്‍ പങ്കാളിയാകാത്തതാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണം.
പലവട്ടം കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടിട്ടും നടി വഴങ്ങിയിട്ടില്ല. ഭര്‍ത്താവ് വിക്കിഗോസ്വാമിയെയും മമതാ കുല്‍ക്കര്‍ണിയെയും പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞകൊല്ലമാണ് കോടതി പ്രഖ്യാപിച്ചത്. കെനിയയിലെ മയക്കുമരുന്ന് സംഘത്തിന് കൈമാറാനായി മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ മമതയുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2000 കോടി വിലവരുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ കേസിലാണ് നടി ഒളിവില്‍പോയത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here