തൃശൂര്‍: വോട്ടെടുപ്പ് തുടങ്ങി കൃത്യം ഏഴ് ‌മണിയ്‌ക്ക് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ വോട്ട് ചെയ്യാന്‍ ഹാജര്‍. അമ്മയ്‌ക്കൊപ്പമാണ് മഞ്ജു വോട്ട് ചെയ്യാനായി എത്തിയത്. തൃശൂര്‍ പുളള് എ എല്‍ പി സ്‌കൂളിലായിരുന്നു മഞ്ജവിന്റെ വോട്ട്. കൈയില്‍ പേനയും സാനിറ്റൈസറുമായാണ് താരം എത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഹോദരന്‍ മധു വാര്യര്‍ക്ക് ഒപ്പമായിരുന്നു മഞ്ജു വോട്ട് ചെയ്യാനെത്തിയത്.

അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. എല്ലാ തവണയും സാധാരണ പനമ്ബള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്താറുള്ളത്. താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മമ്മൂട്ടി ഇവിടെ വോട്ട് ചെയ്യാനെത്തുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ലെന്ന വിവരം തിരിച്ചറിഞ്ഞത്.

എന്നാല്‍ ഔദ്യോ​ഗികമായി മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഷൂട്ടിങിന്റെ തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താന്‍ താരം എത്തിയിരുന്നു, ഇത് എല്ലാ തവണയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here