കൊല്‍ക്കത്ത: തനിക്ക് 14 ഭാഷകളെങ്കിലും അറിയാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവകാശപ്പെടുന്ന ഒരു വീഡിയോ ഇന്‍റര്‍നെറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബര്‍ ഒന്നിന് ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ വച്ച്‌ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌താണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ അതിനെക്കുറിച്ച്‌ വീമ്ബിളക്കുന്നില്ല, എനിക്ക് ഗുജറാത്തി സംസാരിക്കാന്‍ കഴിയും. വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ വിയറ്റ്നാമീസ് പഠിച്ചു. മൂന്ന് തവണ റഷ്യ സന്ദര്‍ശിച്ചതിന് ശേഷം എനിക്ക് അല്‍പ്പം റഷ്യന്‍ ഭാഷ അറിയാം. നാഗാലാന്‍ഡില്‍ വളരെക്കാലം ജോലി ചെയ്‌തു കൊണ്ട് എനിക്ക് അവിടത്തെ ഭാഷയും അറിയാം. മണിപ്പൂരിയും എനിക്കറിയാം, ആസാമീസും ഉറുദുവും എനിക്കറിയാം’ എന്നാണ് മമത ബാനര്‍ജി വീഡിയോയില്‍ പറയുന്നത്.

‘എനിക്ക് ഒറിയ, പഞ്ചാബി, മറാത്ത, ബംഗ്ലാ ഭാഷ അറിയാം. എനിക്ക് ഹിന്ദി, ഗോര്‍ഖ, നേപ്പാളി എന്നിവ അറിയാം. പക്ഷേ ഞാന്‍ അതിനെക്കുറിച്ച്‌ വീമ്ബിളക്കുന്നില്ല. പകരം അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് അഭിമാനം തോന്നും.’ എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

ഞായറാഴ്ച മന്‍ കി ബാത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ബംഗാളി വാക്യം ഉദ്ധരിച്ചതിന് മറുപടിയായാണ് മമത ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങള്‍ ഒരു പൊതു പ്രസംഗം നടത്തുമ്ബോള്‍ എല്ലാം ഒരു ടെലിപ്രോംപ്‌റ്ററില്‍ ദൃശ്യമാകും. നിങ്ങള്‍ അത് നോക്കി വായിക്കും. പൊതുജനങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയില്ല. കുറച്ച്‌ ആളുകള്‍ക്ക് മാത്രമേ ഇത് അറിയൂ. മുമ്ബ് ഇത് യു എസ് എയിലും യു കെയിലുമാണ് കണ്ടിരുന്നത്. ഇപ്പോഴത് ഇന്ത്യയിലും കാണുന്നു’ എന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here